Stories

കരച്ചിൽ വന്നു തുടങ്ങിയപ്പോൾ ആണ് അവൻ ചോദിച്ചത് തോളിൽ കയറുന്നൊന്ന്.? ആദ്യം മതിൽ ചാടാനാണ് തീരുമാനിച്ചത്.!

തൃശ്ശൂർ കാർക്ക് തൃശ്ശൂർപൂരം എന്നു പറയുന്നത് ഒരു പ്രത്യേക വികാരമാണ്. അവിടെ മഴ ആണെങ്കിലും വെള്ളപ്പൊക്കമാണെങ്കിലും ഒരു വിഷയമല്ല. അത്രത്തോളം ജനസാഗരങ്ങൾ ആണ് അവിടെ എത്തുന്നത്.

ഒരുവട്ടമെങ്കിലും തൃശ്ശൂർ പൂരം കാണാൻ ആഗ്രഹിക്കാത്ത മലയാളികൾ ഉണ്ടായിരിക്കില്ല. വടക്കുന്നാഥനെ തൊഴുതു ഇലഞ്ഞിത്തറ മേളവും പ്രൗഢിയോടെ നിരഞ്ഞുനിൽക്കുന്ന കരിവീരന്മാരെ കണ്ണുനിറഞ്ഞു കാണുന്ന കാഴ്ച എല്ലാവർക്കും ഒരു ആവേശം തന്നെയാണ്. പൂരത്തിന്റെ മായക്കാഴ്ചകൾ എന്നും മനസ്സിൽ പുതിയ ചിത്രങ്ങളായിരിക്കും നൽകുക. ഇപ്പോഴിതാ സുഹൃത്തിന്റെ ചുമലിലേറി തൃശൂർ പൂരം കണ്ട സന്തോഷത്തിൽ കണ്ണുനിറഞ്ഞു ഒരു പെൺകുട്ടിയുടെ ഹൃദയസ്പർശിയായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ എല്ലാം അരങ്ങു വാഴുന്നത്.

പൂരം കാണണമെന്ന് സുഹൃത്തിന്റെ ആഗ്രഹത്തിന് വേണ്ടി കൂട്ടുകാരൻ അവളെ ചുമലിലേറ്റിയാണ് പൂരം കാണിച്ചത്. പോലീസുകാർ ബാരിക്കേഡ് കെട്ടി തടഞ്ഞിട്ടും പൂരാവേശം കെട്ടടങ്ങിയെന്നതാണ് സത്യം. കൂട്ടുകാരിയുടെ ആഗ്രഹം അറിഞ്ഞവളെ തോളിലേറ്റിയ ചെറുപ്പക്കാരനും താരമായി. കൃഷ്ണപ്രിയ എന്ന പെൺകുട്ടിയുടെ പേര്. കണ്ണു നിറയെ പൂരം കണ്ടു കൃഷ്ണപ്രിയയുടെ കൂട്ടുകാരി രേഷ്മയും സുധീറും കൂടിയാണ് പൂരനഗരിയിൽ എത്തിയത്. പൂരത്തിന്റെ ഒരു നിമിഷവും മിസ്സായി പോകരുത് എന്ന ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നു ഓരോ ചടങ്ങുകളും അടുത്തുനിന്ന് കാണണമെന്ന് വാശിയും.

ഇലഞ്ഞിത്തറമേളം കണ്ടുകഴിഞ്ഞു തെക്കോട്ടിറക്കം കാണാൻ വളരെ നേരത്തെ തന്നെ ഞങ്ങൾ മൂന്നുപേരും തെക്കേ ഗോപുരനടയിൽ സ്ഥാനം ഉറപ്പിച്ചിരുന്നു. തിരക്ക് കൂടും മുന്നേ അവിടെ എത്തുകയും ചെയ്തു. അടുത്ത് കാണണമെന്നൊരു ആഗ്രഹമുണ്ടായിരുന്നു. ഏകദേശം രണ്ടു മണിക്കൂർ വളരെ തിരക്ക് കൂടി വന്നപ്പോൾ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ സ്ത്രീകളൊക്കെ ഉള്ളതല്ലേ. തിരക്കുകുറഞ്ഞ വെടിപ്പുരയുടെ ഭാഗത്തേക്ക് മാറാൻ പറഞ്ഞു. പുള്ളിക്കാരൻ പറഞ്ഞത് വിശ്വസിച്ച് ഞങ്ങൾ അവിടേക്ക് പോയി. എവിടെ നിന്നായാലും അടുത്തുനിന്ന് വ്യക്തമായ ചടങ്ങുകൾ കാണുക എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ..

പക്ഷേ അടുത്തേക്ക് പോയപ്പോൾ കഥകളെല്ലാം മാറി. അവിടെ നിൽക്കാൻ പാടില്ല. ഡെയിഞ്ചർ ആണെന്ന് പറഞ്ഞ് മറ്റൊരു പോലീസുകാരൻ ഞങ്ങളെ അവിടെ നിന്നും മാറ്റി. മുമ്പ് നിന്ന് തെക്കേ ഗോപുരനടയിൽ അടുത്തേക്ക് വന്ന് വരേണ്ടിവന്നു. തിരികെ വന്നപ്പോൾ അവിടെ നിറയെ ജന സമുദ്രം. പോലീസുകാരൻ ഞങ്ങളെ ആദ്യം വന്ന സ്ഥലത്തുനിന്ന് മാറ്റി ഇല്ലായിരുന്നുവെങ്കിൽ അവിടെ നിന്നു തന്നെ ഞങ്ങൾക്ക് നല്ല രീതിയിൽ കൂടമാറ്റം കാണാമായിരുന്നു. അതോർത്തപ്പോൾ വിഷമം വന്നു. രണ്ടുമണിക്കൂർ മുന്നേറ്റ ഗോപുരനടയിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

എന്നിട്ടും ഞങ്ങളുടെ അവസ്ഥ ഇതാണ്. പൊക്കം കുറവാണ്. ഏന്തിവലിച്ചു നോക്കിയിട്ടും കാണാൻ വയ്യ. അതുകൊണ്ടാണ് മുന്നോട്ടുപോകാൻ നോക്കിയതും. ഒടുവിൽ മതിൽ ചാടിയാലോന്ന് ചിന്തിച്ചു. മറ്റൊരു വഴിയും കാണാതിരുന്നത് കൊണ്ട് തിരക്കിനിടയിൽ വീണ്ടും നോക്കി പറ്റിയില്ല. കരച്ചിൽ വന്നു എന്റെ ആ വേദന കണ്ടാണ് സുധീർ ചോദിച്ചത്, ചുമലിൽ കയറുന്നൊന്ന്, പൂരം കാണാം എന്ന്. കണ്ണുംപൂട്ടി ഓക്കേ പറഞ്ഞു. അന്നേരം തന്നെ മറ്റുള്ളവർക്ക് എന്തു തോന്നും എന്ന് ആളുകൾ എന്ത് വിചാരിക്കും എന്ന് ഒന്നും ചിന്തിച്ചില്ല. സുധീറിന്റെ ചുമലിലേറി ആയിരങ്ങൾ നിറഞ്ഞുനിന്ന മൈതാനം നിറയെ പൂരം കണ്ടു.

Most Popular

To Top