നീ എന്താ വിചാരിച്ചത് നീ എന്ത് പറഞ്ഞാലും മിണ്ടാതെ നിൻറെ അടുത്ത് വന്നു ഞാൻ തുണി ഊരി കിടന്നു തരും എന്നോ…..?#ShortStory

ന്യൂജെൻ പെണ്ണ് രചന: റിൻസി പ്രിൻസ്

രാത്രിയിൽ ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് കീർത്തി ഉണർന്നത്.അല്ല ഇന്നലെ എപ്പോഴാണ് ഉറങ്ങിയത് എന്ന് അവൾക്ക് തന്നെ അറിയില്ലായിരുന്നു.രണ്ടുവർഷം നീണ്ടുനിന്ന പ്രണയമാണ് ഇന്നലെ ബ്രേക്ക് അപ്പിൽ കലാശിച്ചത്……..

സ്വന്തം പുരുഷൻ ആയി കണ്ടവനു തന്റെ സ്വന്തം കൂട്ടുകാരിയുമായി മറ്റൊരു അടുപ്പമുണ്ട് എന്ന് അറിഞ്ഞപ്പോൾ മുതൽ തകർന്ന് പോയി.അവളെയും വിളിച്ച് രണ്ട് ചീത്ത പറഞ്ഞതിന് ശേഷമാണ് രാത്രിയിൽ ഉറങ്ങാൻ കിടന്നത്.ഫോൺ എടുത്തു നോക്കിയപ്പോൾ ജിതിൻ തന്നെയാണ്.അവൾക്ക് ദേഷ്യം ഇരച്ചു കയറി………

തന്നെ ചതിച്ചിട്ട് സോറി പറയാനുള്ള വിളി ആയിരിക്കും എന്നാണ് അവൾ പ്രതീക്ഷിച്ചത്.അവനോടു കൂടി രണ്ട് വർത്തമാനം പറഞ്ഞാൽ തനിക്ക് സമാധാനം ആകും എന്ന് അവൾക്ക് തോന്നിയിരുന്നു.ഇന്നലെ രാത്രിയിൽ പലവട്ടം അവനെ വിളിച്ചെങ്കിലും അവൻ ഫോണെടുത്തില്ല…….

മനപ്പൂർവം അവൻ ഫോൺ എടുക്കാത്തത് ആണെന്ന് അവൾക്ക് അറിയാമായിരുന്നു.താൻ എല്ലാ വിവരങ്ങളും അറിഞ്ഞു എന്ന് അവന് അറിയാം.ഇല്ലേൽ അവൾ പറഞ്ഞിട്ടുണ്ടാകും.പെട്ടെന്ന് തന്നെ ഫോൺ എടുത്തു.അവന് മറുപടി കൊടുക്കാതെ പറഞ്ഞു…..

“എടാ വൃത്തികെട്ട പട്ടി…….!.നിനക്ക് എങ്ങനെ എന്നെ ചതിക്കാൻ തോന്നി……..

ഞാൻ നിന്നെ ആത്മാർത്ഥമായി അല്ലേ സ്നേഹിച്ചത്.എൻറെ അച്ഛനേക്കാളും അമ്മയെക്കാളും ഞാൻ നിന്നെ സ്നേഹിച്ചു.നിന്നെ വിശ്വസിച്ചു………

നീ ചോദിച്ചപോൾ ഒക്കെ എന്റെ കൈയ്യിലും കഴുത്തിലും ഉള്ളത് വരെ ഊരി തന്നില്ലേ.എന്നിട്ട് നീ എന്നെ ചതിച്ചു കളഞ്ഞല്ലോ.കരഞ്ഞുകൊണ്ട് ഞാൻ നിൻറെ പിന്നാലെ വരും എന്ന് നീ പ്രതീക്ഷിക്കേണ്ട………

നീ ഇല്ലെങ്കിലും എനിക്ക് ജീവിച്ചേ പറ്റൂ.അതുകൊണ്ട് ഞാൻ ചത്ത് കളയാൻ ഒന്നും പോകുന്നില്ല.നിന്നെക്കാൾ നല്ല ഒരുത്തനെ കെട്ടി നിന്റെ മുന്നിൽ തന്നെ ഞാൻ ജീവിക്കും.കണ്ണീരും കയ്യുമായി പിന്നാലെ വരാൻ പോകുന്നില്ല…….

കീർത്തി പറഞ്ഞപ്പോൾ അപ്പുറത്തു നിന്നും ഒരു ചിരിയാണ് കേട്ടത്.കുറച്ച് സമയം ഒന്നും മിണ്ടാതെ നിന്നു അവൾ……

അപ്പുറത്തുനിന്നും തുടർന്നു…..

” അങ്ങനെ നിന്നെ അങ്ങ് വെറുതെ വിട്ടു കളയാൻ വേണ്ടി അല്ലല്ലോ ഞാൻ നിന്നെ സ്നേഹിച്ചത്……!!

ആയിരുന്നെങ്കിൽ എനിക്ക് എപ്പോഴെ ഉപേക്ഷിച്ചേനെ.ഞാൻ സ്നേഹിച്ചിട്ട് ഉള്ള ഒരു പെൺപിള്ളാരും ഒരു രണ്ടു വർഷം വരെ നീണ്ടുനിന്നിട്ടില്ല.അത്‌ നീ മാത്രം ആണ്.നീ മിടുക്കി ആണ് രണ്ട് വർഷത്തിനിടയിൽ ദേഹത്ത് തൊടാൻ പോലും നീ എന്നെ സമ്മതിച്ചിട്ടില്ല.അതിൽ ഞാൻ നിന്നെ സമ്മതിക്കുന്നു……….

പക്ഷേ നിന്നെ അങ്ങനെയൊന്നും വിട്ടുകളയാൻ എൻറെ മനസ്സ് അനുവദിക്കുന്നില്ല മോളെ.ഏതായാലും നിൻറെ വാട്സ്ആപ്പ് ഓണാക്കി നോക്കിക്കേ.നീ എനിക്ക് അയച്ചു തന്ന നിന്റെ കുറച്ച് ചൂടൻ ഫോട്ടോയും വീഡിയോയും ഒക്കെ എൻറെ കയ്യിൽ ഇരിപ്പുണ്ട്.നിൻറെ മനോഹരമായ കുറെ ഫോട്ടോസ്………

ഞാൻ അതൊക്കെ നിന്റെ വാട്സാപ്പിൽ ഇട്ടിട്ടുണ്ട്.നീ പേടിക്കണ്ട ഞാൻ അത് മറ്റാർക്കും ഈ നിമിഷം വരെ അയച്ചു കൊടുത്തിട്ടില്ല.മറ്റാരും അത് കണ്ടിട്ടില്ല.ഏതായാലും നീ എന്നെ വേണ്ടെന്നു വച്ചു…….

ഞാൻ നിൻറെ ജീവിതത്തിൽ ഇനി ഒരു ബുദ്ധിമുട്ടായി വരാൻ പോകുന്നില്ല………

പിന്നെ നമുക്ക് മാന്യമായ രീതിയിൽ പിരിയുന്നതല്ലേ നല്ലത്.ഒരുപാടൊന്നും വേണ്ട ഒന്നോ രണ്ടോ മണിക്കൂർ……!!

ഞാൻ പറയുന്ന സ്ഥലത്ത് നീയൊന്ന് വരിക.നമ്മൾ രണ്ടുപേരും ഇത്രനാളും സ്നേഹിച്ചത് അല്ലേ.അല്ലെങ്കിലും നമ്മൾ ഒരുപാട് സ്വപ്നം കണ്ടതല്ലേ.അത്‌ യാഥാർത്ഥ്യമാക്കണ്ടെ.അതിനുശേഷം നമുക്ക് ബൈ പറയാം….

” എടാ ചെറ്റേ……”

” ടി പെണ്ണെ നിന്ന് തുള്ളാതെ.നാളെ 11 മണിക്ക് ഞാൻ പറയുന്ന സ്ഥലത്ത് നീ വന്നില്ലെങ്കിൽ നാളെ വൈകിട്ട് അഞ്ചു മണി ആകുമ്പോൾ നിന്റെ ഫോട്ടോസും മുഴുവൻ യൂട്യൂബിൽ ട്രെൻഡിങ്ങിൽ വരും.പിന്നെ എന്നെ കുറ്റം പറഞ്ഞേക്കരുത്…..

പറഞ്ഞു അവൻ ഫോൺ വച്ചു……..

ഫോണിൻറെ ഡിസ്പ്ലേയിൽ നോക്കി തലയ്ക്ക് കൈ വച്ചു ഇരുന്നു പോയിരുന്നു കീർത്തി……..

വാട്സാപ്പിൽ മെസ്സേജ് വന്നിരുന്നു.എന്തുകൊണ്ടോ ഓപ്പൺ ചെയ്യാൻ അവൾക്ക് തോന്നിയിരുന്നില്ല.പല രാത്രികളിലും അവൻ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് നേക്കഡ് ഫോട്ടോസ് അയച്ചു കൊടുത്തത്.ശരിയല്ല എന്ന് പലവട്ടം പറഞ്ഞു പഠിപ്പിച്ചിരുന്നെങ്കിലും പ്രണയത്തിനു മുൻപിൽ അതൊക്കെ ശരി ആയിരുന്നു. അവനോടുള്ള വിശ്വാസത്തിന് മുൻപിൽ അത് അയച്ചു കൊടുക്കുകയായിരുന്നു……..

കണ്മുൻപിൽ ഒരുപാട് പെൺകുട്ടികളുടെ അനുഭവങ്ങൾ ഉണ്ടായിട്ടും തൻറെ കാമുകൻ തന്നെ ചതിക്കില്ല എന്ന് മാത്രമേ ഏതൊരു പെണ്ണും ചിന്തിക്കുകയുള്ളു.അതുതന്നെയായിരുന്നു തൻറെയും വിശ്വാസം……..

അവൻ ഒരിക്കലും തന്നെ ചതിക്കില്ല എന്ന് വിശ്വസിച്ചാണ് വിവാഹം കഴിക്കുന്നവൻ മാത്രം കാണേണ്ടിയിരുന്ന തൻറെ എല്ലാ കാര്യങ്ങളും അവൻ താൻ അയച്ചുകൊടുത്തിരുന്നത്.അതിപ്പോൾ ഇരുതലമൂർച്ചയുള്ള വാളായി തനിക്ക് നേരെ തന്നെ തിരികെ വന്നിരിക്കുകയാണ്……..

ഇനി അവനു മുൻപിൽ തോറ്റു കൊടുക്കാൻ തനിക്ക് കഴിയില്ല.ഒരിക്കൽ തോറ്റു കൊടുത്താൽ ഇനിയങ്ങോട്ട് എപ്പോഴും അവൻറെ മുൻപിൽ തോറ്റു കൊണ്ടേയിരിക്കും അത്‌ അവൾക്കും ഏകദേശം ഉറപ്പുള്ള കാര്യമായിരുന്നു.അതുകൊണ്ടുതന്നെ ഇനി ഒരു തോൽവിക്ക് നിൽക്കാൻ അവളുടെ മനസ്സ് അനുവദിച്ചിരുന്നില്ല………

ആ രാത്രി ഉറങ്ങിയില്ല അവൾ.തിരിച്ചുംമറിച്ചും മനസ്സിൽ കണക്കു കൂട്ടലുകൾ നടത്തി.ആത്മഹത്യ ചെയ്താലോ എന്ന് പോലും അവൾ ചിന്തിച്ചു.ആത്മഹത്യചെയ്ത ഒരുപാട് പേർ ഉണ്ടാകും പക്ഷേ പൊരുതിയവർ കുറച്ച് പേരെ ഉള്ളൂ.പൊരുത്തണം………!!

പോരാടുകയാണ് വേണ്ടത് അവസാനനിമിഷം പോരാടി പരാജയം സ്വീകരിച്ചാലും അത് വിജയമായി കാണാം.അത്രമാത്രം തീരുമാനിച്ചാണ് അവൾ രാവിലെ 6 മണി ആയപ്പോൾ അവന്റെ ഫോണിലേക്ക് തിരികെ വിളിച്ചു……

“ഹലോ….. നീ ഉറങ്ങിയിട്ടുണ്ടാവില്ല എന്ന് എനിക്കറിയാം.എന്ത് തീരുമാനിച്ചു…..?

” തീരുമാനിച്ച കാര്യം നിന്നോട് പറയാൻ വേണ്ടിയാണ് ഞാൻ വിളിച്ചത്.ഇന്ന് രാവിലെ 11:00 അല്ലേ നീ എനിക്ക് തന്നിരിക്കുന്ന ഡെഡ് ലൈൻ.എങ്കിൽ ഞാൻ നിനക്ക് തരാൻ പോകുന്ന ഡെഡ്‌ലൈൻ ഇപ്പൊ രാവിലെ 8:00 ആണ്.കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ഈ രണ്ടു മണിക്കൂർ…….

അതിനുള്ളിൽ ഫോട്ടോസും വീഡിയോസും എല്ലാം നിൻറെ ഫോണിൽ നിന്നും നീ ഡിലീറ്റ് ചെയ്തു കളഞ്ഞില്ലങ്കിൽ നിൻറെ വീട്ടിൽ വരുന്നത് പോലീസ് ആയിരിക്കും.നീ എന്താ വിചാരിച്ചത് നീ എന്ത് പറഞ്ഞാലും മിണ്ടാതെ നിൻറെ അടുത്ത് വന്നു ഞാൻ തുണി ഊരി കിടന്നു തരും എന്നോ…..?

ഒരിക്കൽ എനിക്ക് ഒരു അബദ്ധം പറ്റി.എന്ന് പറഞ്ഞു ചൂടുവെള്ളത്തിൽ വീണ പൂച്ച ഒരിക്കൽ മാത്രമേ ചൂടു വെള്ളത്തിൽ വീഴു.നീ വിളിച്ചപ്പോൾ തന്നെ ഞാൻ എൻറെ അച്ഛനോടും അമ്മയോടും എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു.എൻറെ കുടുംബം മുഴുവൻ എനിക്കൊരു സപ്പോർട്ടുമായി മുന്നിലുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്………

രാവിലെതന്നെ സൈബർ സെല്ലിലേക്ക് പോകാമെന്ന് അച്ഛൻ പറഞ്ഞത്.നീ അയച്ചിരിക്കുന്ന വാട്സാപ്പ് മെസ്സേജ് നീ ഇന്നലെ അവസാനമായി എന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയതും എല്ലാം കിട്ടുമല്ലോ സൈബർ സെൽ വഴി.അത്‌ എല്ലാം വെച്ച് പോലീസിൽ പരാതി കൊടുക്കും……..

പോലീസുകാരുടെ ഭാഗത്തുനിന്ന് ഒന്നും സംഭവിച്ചില്ലെങ്കിൽ നേരിട്ട് ഞാൻ ചാനലിലേക്ക് പോകും.മുൻപിൽ തെളിവുകളെല്ലാം വെച്ച് നിന്നെ നാണം കെടുത്തും……

നിൻറെ വീട്ടിൽ അമ്മയും അച്ഛനും പെങ്ങളും ഒക്കെ ഉള്ളതാണല്ലോ അവർ റോഡിൽ കൂടി മാന്യമായി ഇറങ്ങി നടക്കില്ല.എനിക്ക് നാണക്കേട് ഉണ്ടാകും.>ഒന്നോ രണ്ടോ ദിവസം നാട്ടുകാർ അതിനെപ്പറ്റി പറയും പിന്നീട് അവർ പോലും അതിനെപ്പറ്റി മറന്നു പോകും.ഇനി ഇപ്പം മറന്നില്ലെങ്കിലും എനിക്കൊരു കുഴപ്പമില്ല………

എനിക്ക് എൻറെ ജീവിതം നഷ്ടപ്പെടുന്നതിനെകാളും വലുതായി ഒന്നുമില്ല.എന്തുവന്നാലും നീ പറയുന്നതിന് ഞാൻ ഒരുക്കമല്ല.നീ ചിന്തിക്കുന്ന ഈ നാണക്കേടും പ്രശ്നങ്ങളൊന്നും പെണ്ണിന് മാത്രമല്ല.ആണിനും ഇത് ബാധകമാണ്.നിൻറെ അമ്മയും പെങ്ങളും റോഡിൽ കൂടി നടന്നു പോകുന്നത് നീ ഓർത്തു നോക്ക്……..

ഇത്തരം ഒരു അവസ്ഥ എൻറെ മകൻ കാരണം ആണ് എന്ന് നിന്റെ അമ്മ ഓർക്കും.നിൻറെ അമ്മയെ ആളുകൾ അവഹേളനം നിൻറെ പെങ്ങൾക്ക് നേരെ വൃത്തികെട്ട നോട്ടങ്ങൾ വന്ന പതിക്കുന്നതും നിസ്സഹായനായി നീ കാണേണ്ടിവരും.വേണ്ടെങ്കിൽ ഞാൻ പറഞ്ഞതുപോലെ ചെയ്യണം.നീ വേഗം പറയണം 8 മണിക്ക് മുൻപ് റെഡി ആവണം എന്നാണ് അച്ഛൻ പറഞ്ഞിരിക്കുന്നത്………

“വേണ്ട കീർത്തി.ഒന്നും വേണ്ട.എല്ലാം നമുക്ക് ഇവിടെ വച്ച് നിർത്താം.ഞാൻ എല്ലാം ഡിലീറ്റ് ചെയ്തോളം.ഇനി ഒരിക്കലും നിന്നെ ഞാൻ വിളിച്ച് ശല്യപ്പെടുത്തില്ല……..

” അത് പോരാ.>ഇത്രയുമൊക്കെ എന്നെ ബുദ്ധിമുട്ടിച്ചതിന് എനിക്ക് പരിഹാരം തരണം…..

“പരിഹാരമൊ….?

“അതെ പലവട്ടം എന്നോട് വാങ്ങിയതും എന്നെ അവഹേളിച്ചതിനും ചതിച്ചതിനും ഒക്കെ ആയി നാളെ രാവിലെ 10 മണിക്ക് മുൻപ് ഞാൻ അയക്കുന്ന അക്കൗണ്ട് നമ്പറിൽ 2 ലക്ഷം രൂപ ഇടണം.

“2…..2 ലക്ഷ…. ലക്ഷമോ….?

“അതെ.നിനക്ക് ബുദ്ധിമുട്ട് ആണെങ്കിൽ ഞാൻ കോടതി വഴി വാങ്ങിക്കോളാം…..!!

“വേണ്ട…… ഞാൻ ആലോചിക്കട്ടെ…

“അക്കൗണ്ട് നമ്പർ വാട്സാപ്പിൽ ഇട്ടിട്ടുണ്ട്….

അത്രയും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു…..

പിറ്റേന്ന് വൈകുന്നേരം അച്ഛൻ അമ്മയോട് പറയുന്നത് കേട്ടു….

“ഗായത്രി ഒരു 2 ലക്ഷം രൂപ ക്രെഡിറ്റ്‌ ആയല്ലോ.എവിടന്ന് ആണ് എന്ന് അറിയില്ല….

“ഇനി അക്കൗണ്ട് നമ്പർ മാറിയത് ആണോ…..?

“അല്ല അച്ഛാ…. എനിക്ക് ഒരു സ്കോളർ ഷിപ്പ് കിട്ടിയത് ആണ്….

അത്രയും പറഞ്ഞു ചിരിയോടെ കീർത്തി മുറിയിലേക്ക് പോയി.

Nb: പെൺകുട്ടികൾ സ്ട്രോങ്ങ്‌ ആയാൽ തീരാവുന്ന പ്രശ്നം മാത്രമേ ഇപ്പോൾ ഈ സമൂഹത്തിൽ ഉള്ളൂ. വിരട്ടിയാൽ വിരളും എന്ന് ഉള്ളോണ്ട് ആണ് ഇത്തരം നമ്പർ ആയി ഓരോരുത്തർ വരുന്നത്. പെണ്ണിന് മാത്രം ആയി ഒരു നാണക്കേട് ഇല്ല.

Leave a Comment