പത്തുവര്‍ഷത്തിനുശേഷം തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം തിരിച്ചു പിടിച്ച് യു ഡിഎഫ്

തൃശൂര്‍:  ചരിത്രം തിരിച്ചു കുറിച്ച് യുഡിഎഫ്. പത്തുവര്‍ഷത്തിനുശേഷം തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം തിരിച്ചു  യുഡിഎഫ്. വ്യക്തമായ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് കോര്‍പ്പറേഷന്‍ ഭരണം ഉറപ്പിച്ചത്. തൃശൂര്‍ കോര്‍പ്പറേഷനിലെ 56 ഡിവിഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 29 ഇടത്തെ വിജയമാണ്. 33 വാർഡുകള്‍ യുഡിഎഫ് നേടിയപ്പോള്‍ എല്‍ഡിഎഫ് വിജയം 11 സീറ്റില്‍ ഒതുങ്ങി. എന്‍‌ഡിഎ 8 സീറ്റിലും സ്വതന്ത്രർ 4 സീറ്റിലും വിജയിച്ചു. കഴിഞ്ഞ തവണ യുഡിഎഫ് സ്വതന്ത്രന്‍റെ പിന്തുണയോടെ എല്‍ഡിഎഫ് ഭരണം പിടിച്ച തൃശൂർ കോർപ്പറേഷനില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരമായിരുന്നു നടന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ നടത്തിയ മുന്നേറ്റത്തിന്‍റെ സാഹചര്യത്തില്‍ ആദ്യമായി കോർപ്പറേഷന്‍ ഭരണം പിടിക്കാന്‍ സാധിക്കുമെന്നായിരുന്നു ബിജെപി പ്രതീക്ഷ. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ എല്‍ഡിഎഫ്, എന്‍ഡിഎ പ്രതീക്ഷകള്‍ അസ്ഥാനത്തായി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top