ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ശ്രദ്ധിക്കൂ. കേരള സർക്കാർ സ്ഥാപനമായ ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽ ലിമിറ്റഡിൽ സൂപ്പർവൈസർ (പേർസണൽ ആൻ്റ് അഡ്മിനിസ്ട്രേഷൻ) ജോലി ഒഴിവിലേക്ക് യോഗ്യരായവരെ ഇപ്പോൾ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു.
ഗസറ്റ് തീയതി :28.11.2025
അപേക്ഷിക്കാനുള്ള അവസാന തീയതി 31.12.2025, ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ.
കാറ്റഗറി നമ്പർ: 463/2025
സ്ഥാപനം ട്രാവൻകൂർ ഷുഗർസ് ആൻ്റ് കെമിക്കൽസ് ലിമിറ്റഡ്.
ഉദ്യോഗപ്പേര്: സൂപ്പർവൈസർ (പേർസണൽ ആൻ്റ് അഡ്മിനിസ്ട്രേഷൻ.
ശമ്പള സ്കെയിൽ: 18,290 – 32,500/-.
നിയമന രീതി: നേരിട്ടുള്ള നിയമനം.
യോഗ്യത വിവരങ്ങൾ
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ബിരുദം ഉണ്ടായിരിക്കണം.
പ്രായപരിധി വിവരങ്ങൾ
പ്രായപരിധി: 18 – 36 വയസ്സാണ്.
ഉദ്യോഗാർത്ഥികൾ 02.01.1989 നും 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
വയസ്സിളവ്: മറ്റ് പിന്നോക്ക സമുദായത്തിൽപ്പെട്ടവർക്കും, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.
എങ്ങനെ അപേക്ഷിക്കാം?
അപേക്ഷകൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഓൺലൈനായി മാത്രമാണ് സമർപ്പിക്കേണ്ടത്. പരമാവധി മറ്റുള്ള ആളുകളിലേക്ക് ഷെയർ ചെയ്യുക. യോഗ്യരായവർ അപേക്ഷിക്കുക.
