പോക്കറ്റിൽ 10 രൂപ പോലും കാണില്ല എന്ന് പറഞ്ഞു പരിഹസിച്ചു. എന്നാൽ പിന്നീട് നടന്നത്.

ചില ആളുകൾ കാണുന്ന പോലെ ആയിരിക്കില്ല. അവരുടെ ഉള്ളിൽ നമുക്കറിയാത്ത എന്തെങ്കിലുമൊക്കെ ഉണ്ടായിരിക്കും. അത്തരത്തിൽ ഒരു സംഭവമാണ് ഈ ഇപ്പോൾ വൈറലായി മാറിയത്. എസ്‌യുവി വാങ്ങാൻ ഷോറൂമിൽ എത്തിയ പൂക്കച്ചവടക്കാരനേ പരിഹസിച്ച് ജീവനക്കാരന് കിട്ടിയത് അപ്രതീക്ഷിതമായ ഒരു തിരിച്ചടിയായിരുന്നു.

പൂക്കൾ കൃഷി ചെയ്യുന്ന കൊമ്പഗൗഡയും കൂട്ടുകാരുമാണ് എസ്‌യുവി വാങ്ങാനായി ഷോറൂമിൽ എത്തിയത്. അതിനാൽ സാധാരണക്കാരായ അവരുടെ മട്ടും ഭാവവും ഒക്കെ കണ്ടിട്ട് ഷോറൂകാരൻ തെറ്റിദ്ധരിച്ചു. വെറുതെ അവർ വണ്ടി നോക്കാൻ ആയി വന്നതാണെന്നാണ് അയാൾ കരുതിയത്. ജീവനക്കാരനെ ഞെട്ടിച്ചു കൊണ്ടാണ് പക്ഷേ കൊമ്പഗൗഡയും കൂട്ടരും മടങ്ങിയത്.. സാമൂഹിക മാധ്യമങ്ങളിൽ എല്ലാം വൈറലാവുകയാണ് സംഭവം. കർണാടകയിൽ നടന്ന സംഭവമാണിത്.

10 ലക്ഷം രൂപ വിലയുള്ള വാഹനത്തെക്കുറിച്ച് ആണ് കൊമ്പ് ഗൗഡ ജീവനക്കാരനോട് ചോദിച്ചത്.. എന്നാൽ പോക്കറ്റിൽ 10 രൂപ പോലും കാണില്ല അപ്പോഴല്ലേ 10 ലക്ഷം എന്ന പരിഹാസ രൂപേണെ ജീവനക്കാരൻ മറുപടി കൊടുക്കുകയായിരുന്നു. അപ്പോൾ പണം തന്നാൽ ഇന്നു തന്നെ കാർ കിട്ടുമോ എന്നായി കൊമ്പഗൗഡ. 10 ലക്ഷം ഒരുമിച്ചു കൊണ്ടു വന്നാൽ കാർ തരാമെന്ന് ജീവനക്കാരനും. എന്നാൽ ജീവനക്കാരനെ ഞെട്ടിച്ചുകൊണ്ട് അരമണിക്കൂറിനുള്ളിൽ ഷോറൂമിലേക്ക് പത്ത് ലക്ഷം രൂപയും ആയി ആ യുവാവ് തിരിച്ചെത്തി. ഇതോടെ ശനിയും ഞായറും അവധി ദിവസമായതിനാൽ ഉള്ള പ്രശ്നവും മറ്റ് സാങ്കേതിക തടസങ്ങളും കാർ കൊടുക്കുന്ന കാര്യത്തിൽ ഷോറൂം ജീവനക്കാരൻ പറഞ്ഞു അപ്പോഴേക്കും കാർ കിട്ടാതെ ഇനി പോകില്ല എന്ന യുവാവും സുഹൃത്തുക്കളും കടുംപിടുത്തം പിടിക്കുകയും ചെയ്തു.

അവസാനം പോലീസ് സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരെത്തി ആണ് പ്രശ്നം പരിഹരിച്ചത്. സുഹൃത്തുക്കളെയും തന്നെ അപമാനിച്ചതിനെ രേഖാമൂലം മാപ്പുപറയണമെന്നും ഷോറൂമിൽ നിന്നും കാർ വാങ്ങാൻ താൽപര്യമില്ലെന്നും വ്യക്തമാക്കിയാണ് കർഷകൻ മടങ്ങിയത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാമൂഹിക മാധ്യമങ്ങളിൽ കർഷകനെ പിന്തുണച്ചു കൊണ്ട് നിരവധി ആളുകളാണ് ഇതിനോടകം തന്നെ എത്തിയിരിക്കുന്നത്. ഈ വാക്കുകളൊക്കെ വൈറൽ ആയി മാറുകയും ചെയ്തു.

Leave a Comment