ഈ മാസം ക്ഷേമപെൻഷൻ കിട്ടിയോ..? ഇല്ലെങ്കിൽ ഇതാണ് കാരണം.

സംസ്ഥാന സർക്കാരിൻറെ ഭാഗത്തു നിന്നും ലഭിക്കുന്ന ഏറ്റവും വലിയ ആനുകൂല്യമാണ് ക്ഷേമപെൻഷൻ എന്ന് പറയുന്നത്. നമ്മുടെ കേരളത്തിൽ ഒരുപാട് ആളുകളാണ് ക്ഷേമപെൻഷൻ കൊണ്ട് ജീവിക്കുന്നത്.

ഇപ്പോൾ കൃത്യമായി വീട്ടിലാണ് ക്ഷേമപെൻഷൻ എത്തുന്നത്. നാല് ലക്ഷത്തോളം ഉപഭോക്താക്കളാണ് ക്ഷേമപെൻഷൻ വാങ്ങുന്നത്. ഫെബ്രുവരി മാസം മുടങ്ങി കിടക്കുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ലഭിക്കുകയില്ല എന്ന് സർക്കാർ അറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു. ഫെബ്രുവരി മാസം പെൻഷൻ നൽകിയിരിക്കുന്നത്. പറഞ്ഞ സമയത്തിനുള്ളിൽ തന്നെ മസ്റ്ററിങ് പ്രക്രിയ നടത്തുവാനാണ് ഗുണഭോക്താക്കൾക്ക് സർക്കാർ നൽകിയിരിക്കുന്ന അറിയിപ്പ്. 2022 ജനുവരി മാസം 1600 രൂപ വീതമുള്ള പെൻഷൻ തുക മുടങ്ങാതെ ലഭിച്ചു കൊണ്ടിരുന്ന ആളുകൾക്ക് മാസ്റ്ററിംഗ് ആവശ്യമില്ല എന്നും പറഞ്ഞിരുന്നു.

ഒരുപാട് നാളായി പെൻഷൻ തുക മുടങ്ങിക്കിടക്കുന്ന ലക്ഷങ്ങളാണ് നമ്മുടെ കേരളത്തിലുള്ളത്, അങ്ങനെയുള്ളവർക്ക് വേണ്ടിയാണ് ഇപ്പോൾ മസ്റ്ററിങ്ങ് നടക്കുന്നത്. 2022 ഫെബ്രുവരി മാസം ഒന്നാം തീയതി മുതൽ ഏഴാം തീയതി വരെയാണ് അക്ഷയ ജനസേവന കേന്ദ്രങ്ങൾ മുഖേന ആളുകൾക്ക് മാസ്റ്ററിങ് നടത്തുവാനുള്ള അവസരം നൽകിയിരിക്കുന്നത്. രോഗികളുടെ വിവരങ്ങൾ ബന്ധപ്പെട്ട അധികൃതരുമായി പങ്കുവയ്ക്കുകയാണ് വേണ്ടതെന്നും അറിയിച്ചിരുന്നു.

മസ്റ്ററിങ് പ്രക്രിയ ബയോമെട്രിക് സംവിധാനം പരാജയപ്പെടുന്ന ആളുകൾക്ക് ഫെബ്രുവരി മാസം ഇരുപത്തി എട്ടാം തീയതിവരെയും അവസരം നൽകിയിട്ടുണ്ടെന്നാണ് മനസ്സിലാക്കാൻ ലഭിക്കുന്നത്. പെൻഷൻ തുക മുടങ്ങാതെ ലഭിക്കുന്നതിനു വേണ്ടിയാണ് ഗുണഭോക്താക്കൾ മാസ്റ്ററിങ് നടത്തേണ്ടത്. എന്നാൽ മാസ്റ്ററിങ് നടത്തേണ്ടത് അത്യാവശ്യമാണ് എന്ന് അറിയിക്കുന്നുണ്ട്. പെൻഷൻ ലഭിക്കുന്ന ആളുകൾ അറിയേണ്ട അത്യാവശ്യം വിവരം ആണിത്. അതിനാൽ കൂടുതൽ ആളുകളിൽ എത്തിക്കുവാൻ ശ്രെദ്ധിക്കുക.

Leave a Comment

Your email address will not be published.

Scroll to Top