തളിപ്പറമ്പ് മാർക്കറ്റിൽ മീൻ ചുമന്ന് ‘ഹരിശ്രീ അശോകൻ’!താരം കൂലി വാങ്ങിപ്പോകുന്നത് നോക്കി ആൾക്കൂട്ടം: വിഡിയോ വൈറൽ

മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ റോളുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. മിന്നൽ മുരളി എന്ന ചിത്രത്തിൽ ദാസൻ എന്ന കഥാപാത്രമായി ഹരിശ്രീ അശോകന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. ഇപ്പോൾ താരം നായകവേഷത്തിലെത്തുന്ന അന്ത്രുമാൻ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ശിവകുമാർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ചന്തയിലെ തൊഴിലാളിയാണ് ഹരിശ്രീ അശോകൻ കഥാപാത്രം എത്തുന്നത്.

ഇപ്പോഴിതാ കണ്ണൂർ തളിപ്പറമ്പ് മാർക്കറ്റിൽ നടന്ന ചിത്രത്തിൻറെ ഷൂട്ടിംഗിനിടയിൽ പകർത്തിയ ദൃശ്യമാണ് വൈറലായി മാറുന്നത്. താരം ഒരു പെട്ടിയും ചുമന്നുകൊണ്ട് കച്ചവടക്കാർക്ക് മീൻ കൊടുക്കുന്നതും കൂലി വാങ്ങിക്കുന്നതുമാണ് വിഡിയോ ദൃശ്യം. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി മാറിയിരിക്കുന്നത്. ചെറിയ ചില കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഹരിശ്രീ അശോകൻ പഞ്ചാബി ഹൗസ് എന്ന ചിത്രം മുതലാണ് തന്റെതായ സ്ഥാനം നേടി തുടങ്ങിയത്. പഞ്ചാബി ഹൗസിലെ രമണനെ അത്ര പെട്ടെന്നൊന്നും മറന്നു പോകില്ല. മികച്ച കഥാപാത്രമായിരുന്നു അതെന്ന് പറയേണ്ടതില്ലല്ലോ.

അതുപോലെ എന്നും ഓർത്തു ചിരിക്കുവാൻ സാധിക്കുന്ന ഒരു പിടി മനോഹരമായ കഥാപാത്രങ്ങൾ മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട് ഹരിശ്രീ അശോകൻ എന്ന നടൻ. മലയാളികൾ ഒരിക്കലും മറന്നു പോകാതെ അഭ്രപാളിയിലെ മികച്ച പ്രകടനം കാഴ്ചവച്ച താരം തന്നെയായിരുന്നു ഹരിശ്രീ അശോകൻ . അദ്ദേഹത്തിൻറെ ചിത്രങ്ങളാണ് വീഡിയോകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയ എല്ലാം തരംഗം. അടുത്തകാലത്ത് അദ്ദേഹത്തിന്റെ ഫിറ്റ്‌നസ്സ് ഫോട്ടോയും സോഷ്യൽ മീഡിയയിൽ ഇടം നേടിയിരുന്നു.

Leave a Comment

Your email address will not be published.

Scroll to Top