പ്രണയം മൂത്ത് കാമുകിയുടെ അമ്മയ്ക്ക് വൃക്ക ദാനം ചെയ്തു; അവസാനം മറ്റൊരാളെ വിവാഹം കഴിച്ച് കാമുകി

പ്രണയം നമ്മെ അന്ധരാകും എന്നാണ് പറയുന്നത്. അത്‌ സത്യമാണെന്ന് തെളിയിക്കാൻ ഒരു വാർത്തയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. മെക്സിക്കോ സിറ്റിയിൽ നിന്നും. പ്രണയിക്കുമ്പോൾ പങ്കാളിക്ക് വേണ്ടി എന്തും നൽകാൻ തയ്യാറാകുന്നവരാണ് കൂടുതലാളുകളും. എന്നാൽ പലരും സ്വന്തം അവയവത്തിൽ ഒന്നും പങ്കാളിക്ക് നൽകാറില്ല. അത് പിന്നീടുള്ള ജീവിതത്തെ ബാധിക്കും എന്ന് അറിയാം.

എന്നാൽ പ്രണയം അന്ധമായ യുവാവ് ചെയ്യുന്നത് അങ്ങനെയല്ല, സ്വന്തം വൃക്കയും കാമുകിയും നഷ്ടപ്പെട്ട അവസ്ഥയിലാണ് മെക്സിക്കോയിൽ നിന്നുള്ള ഒരു ഉസിയേൽ എന്ന യുവാവ്. പ്രണയത്തിൽ ആയിരിക്കെ പങ്കാളിയുടെ മാതാവിന് ഇയാളുടെ തന്നെ വൃക്കകളിലൊന്ന് പകുത്തു നൽകി. എന്നാൽ കൃത്യം ഒരു മാസത്തിനു ശേഷം തൻറെ പങ്കാളി തന്നെ ഉപേക്ഷിച്ചു പോയെന്നും മറ്റൊരാളെ വിവാഹം ചെയ്തു എന്നുമാണ് പറയുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ആയിരുന്നു ഉസിയേൽ തൻറെ അനുഭവം വ്യക്തമാക്കിയത്. കാലിഫോർണിയയിൽ അധ്യാപകനായി ജോലിചെയ്യുന്ന ഒരു ഉസീയൻ ടിക്ക് ടോക്ക് വീഡിയോയിലൂടെയാണ് തൻറെ അനുഭവം വിവരിച്ചത്. പങ്കാളിയുടെ അമ്മയ്ക്ക് വൃക്ക നൽകിയപ്പോൾ അവർ മറ്റൊരാളെ വിവാഹം കഴിക്കുകയാണ് ചെയ്തതാണ്.

വീഡിയോ അടിക്കുറിപ്പായി കുറിച്ചത്. 16 ദശലക്ഷത്തിലധികം പേരാണോ വീഡിയോ കണ്ടിരിക്കുന്നത്. നല്ലൊരു മനുഷ്യനെയും കാമുകിക്ക് നഷ്ടപ്പെട്ടുവെന്നും തളരാതെ മുന്നോട്ടു പോകുവാനും ആണ് ആളുകളുടെ പ്രതികരണം. തനിക്ക് അവരോടൊന്നും ശത്രുത ഇല്ല എന്നും തങ്ങൾ ഇപ്പോൾ നല്ല സുഹൃത്തുക്കൾ ആണ് എന്നും പറഞ്ഞു ഉസിയേൽ. എന്തൊക്കെ പറഞ്ഞാലും നല്ലൊരു മനുഷ്യസ്നേഹി അദ്ദേഹത്തിൻറെ ഉള്ളിലുണ്ട്. അത് മനസ്സിലാക്കുക തന്നെ വേണം. കാമുകിയുടെ പേരിൽ ആണെങ്കിലും അല്ലെങ്കിലും തൻറെ ശരീരത്തിലെ ഒരു ഭാഗം പകുത്തുനൽകാൻ സാധിച്ചത് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നത് തന്നെയാണ്.

Leave a Comment

Your email address will not be published.

Scroll to Top