Trending

പാവയെ വിവാഹം കഴിച്ചു. ഒരു പാവ കുഞ്ഞ് ഉണ്ടായി. സോഷ്യൽ മീഡിയയെ ഞെട്ടിച്ച വിചിത്ര സംഭവം.|Married the doll. There was a doll baby. Strange incident that shocked social media|

പാവയെ വിവാഹം കഴിച്ചു. ഒരു പാവ കുഞ്ഞ് ഉണ്ടായി. സോഷ്യൽ മീഡിയയെ ഞെട്ടിച്ച വിചിത്ര സംഭവം.|Married the doll. There was a doll baby. Strange incident that shocked social media|

വ്യത്യസ്തമായ പല വാർത്തകളും നമ്മൾ അറിയുന്നത് സോഷ്യൽ മീഡിയയിലൂടെയും മറ്റും ആയിരിക്കും. പലപ്പോഴും കൗതുകമുണർത്തുന്ന പല വാർത്തകളും അത്തരത്തിൽ എത്താറുണ്ട്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങൾ കുറച്ചു കൂടി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കാലഘട്ടമാണിത്. അതുകൊണ്ടുതന്നെ കൂടുതൽ വാർത്തകളും സോഷ്യൽ മീഡിയയിൽ ആണ് എത്താറുള്ളത്. കേൾക്കുമ്പോൾ ഒരു കൗതുകമായി തോന്നാമെങ്കിലും വളരെ വിചിത്രമായ ജീവിതം നയിക്കുന്ന ഒരു വ്യക്തിയെ കുറിച്ചാണ് പറയുന്നത്.

മേറിവൊൺ റോച്ച മോറോസാ എന്ന യുവതിയാണ്. ബ്രസീൽ കാരിയാണ് ഈ യുവതി. 37 വയസ്സാണ് ഇവർക്ക്. താൻ ഒരു പാവയെ വിവാഹം കഴിച്ചു എന്നും ഇപ്പോൾ ഒരു പാവ കുഞ്ഞ് ഉണ്ടായിരിക്കുകയാണ് എന്നുമാണ് ഇവർ പറയുന്നത്. കേൾക്കുമ്പോൾ വളരെ വിചിത്രമായി തോന്നുമെങ്കിലും സംഭവം സത്യമാണ്. പാവയുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങളടക്കം സോഷ്യൽ മീഡിയകളിൽ പ്രചരിച്ചതോടെയാണ് കാരണം അന്വേഷിച്ച് നിരവധി പേർ എത്തിയത്. ഈ സ്ത്രീക്ക് തന്റെ അമ്മ ഒരിക്കൽ തുണി കൊണ്ട് നിർമിച്ച ഒരു പാവയെ നല്കുകയായിരുന്നു ചെയ്തത്.

ഒരിക്കലും ഈ പാവയെ തനിക്ക് പിരിയാൻ സാധിക്കില്ലന്ന് തിരിച്ചറിഞ്ഞ യുവതി പിന്നീട് ഈ ഒരു പാവയെ തന്നെ വിവാഹം കഴിക്കുകയായിരുന്നു. അതേസമയം ഈ സ്ത്രീ പറയുന്നത് തന്റെ ഭർത്താവിനോടൊപ്പം ഉള്ള ജീവിതം വളരെ സന്തോഷം നിറഞ്ഞതാണ് തനിക്ക് എന്നാണ്. ഇതിൽ തനിക്ക് ഒരു പാവ കുഞ്ഞും ഉണ്ടെന്ന് പറയുന്നുണ്ട് ഈ യുവതി. തന്റെ ഭർത്താവ് തനിക്ക് എല്ലാ കാര്യങ്ങളിലും വളരെയധികം സ്വാതന്ത്ര്യം നൽകുന്ന ഒരു വ്യക്തിയാണ്. ഇഷ്ടാനിഷ്ടങ്ങൾക്ക് ഒന്നും തന്നെ അദ്ദേഹം എതിര് നിൽക്കുകയും ചെയ്യാറില്ല.

അതേസമയം പാവ കുഞ്ഞിനോടൊപ്പം ഉള്ള ഒരു ചിത്രവും ഇവർ പങ്കുവെച്ചിട്ടുണ്ട്. കൂടെ നൃത്തം ചെയ്യാനും സന്തോഷം പങ്കിടാൻ ഒരാളെ കിട്ടാതിരുന്നതിനാലാണ് താൻ ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്നാണ് യുവതി പറയുന്നത്. എന്തായാലും ഈ ദാമ്പത്യജീവിതത്തിൽ താൻ ഏറെ സന്തോഷവതിയാണ് എന്നും ഇവർ പറയുന്നു.
Story Highlights:Married the doll. There was a doll baby. Strange incident that shocked social media

Most Popular

To Top