ഈ വസ്ത്രസ്ഥാപനത്തില്‍ പുരുഷന്മാർക്ക് പ്രവേശനം ഇല്ല; അതിനൊരു കാരണവുമുണ്ട്…

വ്യത്യസ്തമായ പല തരത്തിലുള്ള നിയമങ്ങളും ഉള്ള ചില സ്ഥാപനങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ മോഡലും സംരംഭമായ ആൻഡ്രിയ അക്കോറിയം നടത്തുന്ന സ്ഥാപനത്തിന് മുൻപിൽ പുരുഷന്മാർക്ക് പ്രവേശനമില്ല എന്ന ബോർഡ് തൂക്കിയിട്ടുണ്ട്. സാവോപോളോയിലെ ഒരു ഷോപ്പിംഗ് മാളിലാണ് ആൻഡ്രിയയുടെ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. പുരുഷന്മാർക്ക് പ്രവേശനമില്ല എന്ന ഒരു ബോർഡ് ആണ് ഇവിടെ തൂക്കിയിരിക്കുന്നത്.

സ്ത്രീകളുടെ വസ്ത്രങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലാണ് പുരുഷന്മാർക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുന്നത്. എന്നാൽ അതിനൊരു കാരണവുമുണ്ട്, സ്ഥാപനത്തിലെ തൊഴിലാളികളായ സ്ത്രീകളെ ഇവിടെ വരുന്ന പുരുഷന്മാർ ശല്യം ചെയ്യുന്നു എന്ന് കാണിച്ചാണ് ഈ തീരുമാനം. മോഡലും സംരംഭമായ ആൻഡ്രിയാസ് കോസ്റ്റ ആണ് തന്റെ സ്ഥാപനത്തിന്റെ മുൻപിൽ ഇങ്ങനെ ഒരു ബോർഡ് തൂക്കിയത്. സ്ത്രീകളുടെ സ്വകാര്യത മാനിക്കണമെന്നും സ്റ്റോറിനു പുറത്തെ ബെഞ്ചിൽ കാത്തിരിക്കു എന്ന് ബോർഡിൽ കുറിച്ചിട്ടുണ്ട്.

കൂടാതെ വളർത്തുമൃഗങ്ങൾക്ക് പ്രവേശനം ഉണ്ടെന്നും മറ്റൊരു ബോർഡിൽ പറയുന്നു. സ്ഥാപനത്തിലെ ജീവനക്കാർക്ക് ഉപഭോക്താക്കൾക്ക് നേരെ കടയിൽ എത്തുന്ന പുരുഷന്മാർ പലരും അനാവശ്യ കമൻറുകൾ നോട്ടങ്ങളും ആയി എത്തിയതോടെയാണ് അങ്ങനെയൊരു നടപടിയെടുത്തത് എന്നാണ് ആൻഡ്രിയ പറയുന്നത്. ഡ്രസ്സ്‌ റൂമുകളിലും സ്ഥാപനത്തിനുള്ളിലെ ചെറിയ സ്റ്റുഡിയോയിൽ ഔട്ട്പുട്ട് ഫോട്ടോഷൂട്ട് ചെയ്യുന്നതിനും ഒക്കെ വരുന്ന സ്ത്രീകൾക്ക് നേരെയുള്ള കമൻറുകൾ അതിരുവിടുന്നു എന്നും ആൻഡ്രിയ കുറിച്ചു.

Leave a Comment

Your email address will not be published.

Scroll to Top