Video

ശ്രെദ്ധ നേടുന്നു അഹാനയുടെ വർക്ക്‌ ഔട്ട്‌ വിഡിയോ. ഇത് അടിപൊളി ആണ് എന്ന് ആരാധകർ ; വീഡിയോ

നിരവധി ആരാധകരുള്ള ഒരു നടി തന്നെയാണ് അഹാന കൃഷ്ണകുമാർ. കൃഷ്ണകുമാറിന്റെ മക്കൾ എന്നതിലുപരി അഹാനയ്ക്ക് ഏറെ ആരാധകരുണ്ട്.കൃഷ്ണകുമാറിനെയും കുടുംബത്തെയും അറിയാത്തവരെ സോഷ്യൽ മീഡിയയിൽ തന്നെ വളരെ വിരളമായിരിക്കും.

ആദ്യമായി നായികയായെത്തിയത് ഞാൻ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിലൂടെയായിരുന്നു. ഫഹദിന്റെ അനിയനായ ഫർഹാൻ ഫാസിൽ ആയിരുന്നു താരത്തിന് നായകനായി എത്തിയത്. അതിന് ശേഷമാണ് താരം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരി വേഷം കൈകാര്യം ചെയ്തത്. പിന്നീട് ടോവിനോ തോമസ് നായകനായി ലൂക്ക എന്ന ചിത്രത്തിലെ നിഹാരികയായത്.

ലുക്ക എന്ന ചിത്രത്തിലെ നിഹാരിക എന്ന കഥാപാത്രം താരത്തിന്റെ അഭിനയ ജീവിതത്തെ തന്നെ മാറ്റി മറക്കുകയായിരുന്നു. പതിനെട്ടാംപടി എന്ന മമ്മൂട്ടി ചിത്രത്തിൽ അഹാന അഭിനയിക്കുകയുണ്ടായി. ഇപ്പോൾ നിരവധി ചിത്രങ്ങളാണ് താരത്തിന്റെയായി പുറത്തിറങ്ങാനുള്ളത്. ഇറങ്ങിയ ചിത്രങ്ങളെല്ലാം വലിയ വിജയമായിരുന്നു. ട്രോളന്മാരുടെ ഇഷ്ട്ട കഥാപാത്രമാണ് അഹാന.

ഒന്ന് കഴിയുമ്പോൾ ഒന്ന് എന്ന രീതിയിൽ എപ്പോഴും അഹാനക്കെതിരെ ട്രോളുകൾ ഉയരാറുണ്ട്. ഇപ്പോൾ അഹാനയുടെ പുതിയ വർക് ഔട്ട് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി മാറിയിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ആണ് താരത്തിന്റെ വർക് ഔട്ട് വീഡിയോ ആരാധകരെല്ലാം ഏറ്റെടുത്തിരിക്കുന്നത്

Most Popular

To Top