നെഞ്ചുപൊട്ടുന്ന വേദനയിൽ.. വീഡിയോ വൈറൽ.. അപ്രതീക്ഷിതമായി ചീരുവിന്റെ ശബ്ദം.. പൊതുവേദിയില്‍ നെഞ്ച് പൊട്ടിക്കരഞ്ഞു മേഘ്‌ന..!!

മലയാളികളുടെ മനസ്സിൽ വളരെ പെട്ടെന്ന് തന്നെ സ്ഥാനം നേടിയ ഒരു നടിയായിരുന്നു മേഘ്ന രാജ്.

വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിലെ താരം കടന്നു വരുന്നത്. പിന്നീട് അന്യഭാഷയിലേക്ക് ചേക്കേറിയ താരം ചിരഞ്ജീവി സർജയുടെ ജീവിതത്തിലേക്ക് ചേരുകയും ചെയ്തിരുന്നു. ആ പ്രണയ ജോഡികളെ ആരാധകർ ഏറെ ഇഷ്ടം ആയിരുന്നു.പൊടുന്നനെ ആയിരുന്നു ചീരുവിന്റെ മരണം. ആ വലിയ നഷ്ടത്തിൽ മേഘ്ന അതിജീവിച്ച് വരികയാണിപ്പോൾ.

ഇപ്പോഴിതാ മേഘന ഒരു റിയാലിറ്റി ഷോയുടെ ജഡ്ജ് കൂടിയാണ്. ഷോയുടെ പുതിയ എപ്പിസോഡിൽ തന്നെ ആദ്യം വാലന്റൈസ് ഡേ കുറിച്ചും ചിരഞ്ജീവിയിൽ നിന്നും തനിക്ക് ലഭിച്ച മനോഹരമായ പ്രണയ സമ്മാനങ്ങളെ പറ്റിയുമൊക്കെ ആയിരുന്നു താരം വാചാലമായിരുന്നത്. 2019 വാർഷികത്തിന് അതിമനോഹരമായ ഒരു നെക്ലേസ് ആയിരുന്നു ചിരഞ്ജീവി തനിക്ക് സമ്മാനിച്ചത് എന്നും. മേഘന പറയുന്നുണ്ട്. വാലൻറ്റൈൻസ് ഡേ സമ്മാനങ്ങളൊന്നും തനിക്ക് നൽകാൻ മറക്കുന്ന ഒരു വ്യക്തിയായിരുന്നില്ല ചിരഞ്ജീവി. അവയൊക്കെ ഇപ്പോഴും വിലപ്പെട്ട അമൂല്യ വസ്തുക്കൾ ആയി തന്നെയാണ് മേഘ്ന കാത്തു സൂക്ഷിക്കുന്നത്.

മുട്ടുകുത്തി നിന്ന് വിവാഹാഭ്യർത്ഥന നടത്തിയ രീതി പോലും താരം വിശദീകരിച്ചിരുന്നു. ചീരുവും താനും തമ്മിലുള്ള ചിത്രങ്ങളെല്ലാം ഇപ്പോഴും താൻ തന്റെ കിടക്കയിൽ തന്നെയാണ് സൂക്ഷിക്കുന്നതാണ് മേഘന പറഞ്ഞത്. ചീരുവിന്റെ ഓർമ്മകൾ ഒന്നും ഓരോന്നും വിവരിക്കുമ്പോൾ താരം വലിയ സന്തോഷത്തിലും വാചാലയും ആയിരുന്നു. നൊമ്പരത്തിന്റെ ചെറിയൊരു മേമ്പൊടി പോലും മേഘനയുടെ മുഖഭാവങ്ങളും പോലും ഉണ്ടായിരുന്നില്ല. എന്നാൽ സംഘാടകർ പെട്ടെന്നു തന്നെ ചീരുവിന്റെ ശബ്ദം പ്ലേയ് ചെയ്തപ്പോൾ സർവ്വ ധൈര്യവും ചോർന്നു പോയി മേഘ്ന ഇടറി തുടങ്ങിയിരുന്നു.

അവസാനം ആ വേദിയിൽ കണ്ണുനീർ കണങ്ങളോടെയാണ് മേഘന സംസാരിച്ചത്. പൊട്ടിക്കരഞ്ഞുപോയ താരത്തെ എല്ലാവരും ചേർന്ന് ആശ്വസിപ്പിക്കുകയായിരുന്നു. ഒരു നിമിഷം ഇത് സത്യം ആയിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി എന്നാണു ആ സമയം പൊട്ടിക്കരഞ്ഞുകൊണ്ട് മേഘന പറഞ്ഞത്. കണ്ടു നിൽക്കുന്നവർക്ക് കണ്ണ് നിറയ്ക്കുന്ന ഒരു കാഴ്ചയായിരുന്നു അത്‌.

Leave a Comment