വ്യത്യസ്തമായ കഥാപാത്രമായി ഇന്ദ്രൻസ് തകർത്ത് അഭിനയിക്കുന്ന ഉടലിൻറെ ടീസർ പുറത്തുവന്നു ;വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഇന്ദ്രൻസ്. ഇന്ദ്രൻസ് മികച്ച വേഷത്തിലെത്തുന്ന ഉടൽ എന്ന ചിത്രത്തിൻറെ ഔദ്യോഗികമായ ടീസർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ശ്രീ ഗോകുലം മൂവീസ് ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയാണ് ടീസർ പുറത്തെത്തി ഇരി ക്കുന്നത് മലയാള സിനിമ പ്രേക്ഷകർക്ക് വളരെ മനോഹരമായ അനുഭവം ആയിരിക്കും ഈ ചിത്രം സമ്മാനിക്കുക എന്ന് ഇതിനോടകം തന്നെ വാർത്തകൾ വന്നിരുന്നു. ഒരു ഫാമിലി ഡ്രാമ എന്ന രീതിയിലായിരിക്കും ചിത്രം എത്തുക.

ചിത്രത്തിലെ ടീസറിനു പോലും വളരെ മികച്ച അഭിപ്രായങ്ങളാണ് എവിടെ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.ഇന്ദ്രന്സിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ ദുർഗ്ഗാ കൃഷ്ണൻ, ജൂഡോ ആൻറണി ജോസഫ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.താരത്തിൻറെ അഭിനയം ആരെയും അമ്പരപ്പിക്കുന്നതാണ്. ടീസാറിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നത്. ഇത് യൂട്യൂബിൽ റിലീസ് ചെയ്ത നിമിഷം തന്നെ ആരാധകർ സ്വീകരിക്കുകയായിരുന്നു കിട്ടിയത്.

ഒരു പ്രത്യേക മേക്കോവറിൽ ആണ് ഇന്ദ്രൻസ് ചിത്രത്തിലെത്തുന്നത്.കുറെ കാലങ്ങളായി അദ്ദേഹം കഥാപാത്ര റോളുകളിലേക്ക് മാറിയിരിക്കുകയാണ്. ചിത്രം എഡിറ്റ് ചെയ്യുന്നത് നിഷാദ് യുസഫ് ആണ്. ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത് മെയ് മാസത്തിലാണ്. ചിത്രം ഓടിടി റിലീസ് ഉണ്ട് എന്നത് ഇതുവരെ അറിയാൻ സാധിച്ചിട്ടില്ല. നിർമാതാക്കൾ പ്രവീൺ ബൈജു ഗോപാലൻ എന്നിവരാണ്.

Leave a Comment