ബി. കോം ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ജോലി സ്വന്തമാക്കാം

സർക്കാർ ജോലി സ്വന്തമാക്കാൻ ബി. കോം ഉദ്യോഗാർത്ഥികൾക്ക് അവസരം. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (PSC) കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിലെ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ബി.കോം കോ-ഓപ്പറേഷൻ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

പ്രായ പരിധിവിവരങ്ങൾ

18 – 36 വയസ്സ് ഇടയിൽ. (02,/01/1989-നും 01.01.2007-നും ഇടയിൽ ജനിച്ചവർ രണ്ട് തീയതികളും ഉൾപ്പെടെ).മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും.

യോഗ്യത ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും കോ-ഓപ്പറേഷൻ പ്രത്യേക വിഷയമായി പഠിച്ചു നേടിയ ബി.കോം ബിരുദം ഉണ്ടായിരിക്കണം.അല്ലെങ്കിൽ

ഒരു അംഗീകൃത സർവ്വകലാശാല ബിരുദവും കോ-ഓപ്പറേഷനിൽ നേടിയ ഹയർ ഡിപ്ലോമയും ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഒരു അംഗീകൃത സർവ്വകലാശാല ബിരുദവും സഹകരണ വകുപ്പു നടത്തുന്ന കോ-ഓപ്പറേഷനിൽ നേടിയ ജൂനിയർ ഡിപ്ലോമയും ഉണ്ടായിരിക്കണം.  ജോലി നേടാൻ ആഗ്രഹിക്കുന്നവർ നൽകിയ വെബ്സൈറ്റ് വഴി www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം തന്നെ അപേക്ഷ ഉടനെ സമർപിക്കുക.

ലാസ്റ്റ് ഡേറ്റ്: നവംബർ 19, 2025 (നൈറ്റ്‌ 12 മണി)
ആകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ ഒഴിവുകളിൽ 4% ഒഴിവുകൾ ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്കായി സംവരണം ചെയ്തിരിക്കുന്നു. മറ്റുള്ള തൊഴിൽ അന്വേഷകരിലേക്കും ഷെയർ ചെയ്യുക.

Web Team

Journalist - 5+ Years of Experience in the News and Media Industry.

View all posts by Web Team →

Leave a Reply

Your email address will not be published. Required fields are marked *