ഗവൺമെന്റ് ജോലി ആഗ്രഹിക്കുന്ന പുരുഷന്മാർക്ക് അവസരം

ഗവൺമെന്റ് ജോലി ആഗ്രഹിക്കുന്നവർക്കിതാ ഒരു അവസരം. നിയമസഭാ സെക്രട്ടറിയേറ്റ് എംഎൽഎ ഹോസ്റ്റലിലേക്ക് അസിസ്റ്റന്റ് ജോലിക്കാരെ റിക്രൂട്ട്‌മെന്റ് നടത്തുന്നു. കേരള പി.എസ്.സി ഒബിസി വിഭാഗക്കാർക്ക് മാത്രായി നടത്തുന്ന സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റാണിത്. ജോലി നേടാൻ താൽപര്യമുള്ളവർ ഡിസംബർ 3ന് മുൻപായി ഓൺലൈൻ വഴി അപേക്ഷ നൽകണം.

തസ്തിക: അമിനിറ്റീസ് അസിസ്റ്റന്റ് (എം.എല്‍.എ. ഹോസ്റ്റല്‍)

സ്ഥാപനം: നിയമസഭാ സെക്രട്ടറിയേറ്റ്

കാറ്റഗറി നമ്പര്‍:  436/2025 /ഒഴിവ്- 01 അവസാന തീയതി:  03.12.2025. തിരുവനന്തപുരം ജില്ലയിലാണ് നിയമനം.

ശമ്പള വിവരങ്ങൾ ചുവടെ
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 24,400 രൂപമുതൽ 55,200 രൂപവരെ ശമ്പളം ലഭിക്കും.
പ്രായ പരിധി വിവരങ്ങൾ

18നും 39നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02.01.1986 നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം.

യോഗ്യത വിവരങ്ങൾ

എസ്. എസ്. എൽ. സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.

പുരുഷൻമാർക്ക് മാത്രമേ ഈ ഉദ്യോഗത്തിന് അപേക്ഷിക്കുവാൻ അർഹതയുള്ളു. ശാരീരിക ക്ഷമത ഗവൺമെന്റ് സർവ്വീസിലെ അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത ഒരു മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയിരിക്കണം.
ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ടവർ ഈ തസ്തികയ്ക്ക് അപേക്ഷിക്കുവാൻ അർഹരല്ല.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്. മറ്റുള്ളവരിലേക്ക് ഷെയർ  ചെയ്യുക.

Web Team

Journalist - 5+ Years of Experience in the News and Media Industry.

View all posts by Web Team →

Leave a Reply

Your email address will not be published. Required fields are marked *