സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ വിദ്യാലയങ്ങളിൽ 14’697 ഒഴിവുകൾ

കേന്ദ്രീയ വിദ്യാലയങ്ങളിൽ നിരവധി ഒഴിവുകൾ.അസിസ്റ്റന്റ് കമ്മീഷണർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (PGT), ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (TGT), ലൈബ്രേറിയൻ, സ്പെഷ്യൽ എജ്യുക്കേറ്റർ, സ്റ്റെനോഗ്രാഫർ തുടങ്ങിയ വിവിധ തസ്തികളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സംഘടനകൾ : കേന്ദ്രീയ വിദ്യാലയ സംഗതൻ (KVS), നവോദയ വിദ്യാലയ സമിതി (NVS).

റിക്രൂട്ട്മെൻ്റ് അതോറിറ്റി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE).

പരസ്യ നമ്പർ: 01/2025

തസ്തികയുടെ പേര്: വിവിധ അദ്ധ്യാപക (Teaching), അനദ്ധ്യാപക (Non-Teaching) തസ്തികകൾആകെ ഒഴിവുകൾ: 14,967 (KVS: 9126, NVS: 5841).

അപേക്ഷാ രീതി: ഓൺലൈൻ (Online)

ഔദ്യോഗിക വെബ്സൈറ്റുകൾ: cbse.gov.in, kvsangathan.nic.in, navodaya.gov.inഓരോ തസ്തികയ്ക്കും ആവശ്യമായ അടിസ്ഥാന യോഗ്യതകൾ താഴെ പറയുന്നവയാണ്. പൂർണ്ണമായ വിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ ലഭ്യമാണ്.

പ്രിൻസിപ്പൽ / അസിസ്റ്റന്റ് കമ്മീഷണർ.

യോഗ്യത : ഉന്നത ബിരുദം ഉണ്ടായിരിക്കണം (Post Graduation) ബി.എഡും (B.Ed) കൂടാതെ നിശ്ചിത വർഷത്തെ പരിജയം നിർബന്ധം.

പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (PGT)

യോഗ്യത :ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെയുള്ള മാസ്റ്റേഴ്സ് ഡിഗ്രി (Post Graduation), ബി.എഡ് (B.Ed), കൂടാതെ ഇംഗ്ലീഷിലും ഹിന്ദിയിലും പഠിപ്പിക്കാനുള്ള കഴിവ്.

ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (TGT)

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെയുള്ള ബാച്ചിലേഴ്സ് ഡിഗ്രി (Graduation), ബി.എഡ് (B.Ed), കൂടാതെ CTET പേപ്പർ-II പാസായിരിക്കണം.

പ്രൈമറി ടീച്ചർ (PRT)

യോഗ്യത :12-ാം ക്ലാസ് പാസ്, ഡി.എഡ്/ബി.എഡ് യോഗ്യത, കൂടാതെ CTET പേപ്പർ-I പാസായിരിക്കണം.

സ്റ്റെനോഗ്രാഫർ / JSA (ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്)

യോഗ്യത : 12-ാം ക്ലാസ് പാസ് അല്ലെങ്കിൽ ബിരുദം. കൂടാതെ ടൈപ്പിംഗ്, ഷോർട്ട്ഹാൻഡ് തുടങ്ങിയവയിൽ നിശ്ചിത വേഗത. (വിവിധ അനദ്ധ്യാപക തസ്തികകൾക്ക് 10-ാം ക്ലാസ്, 12-ാം ക്ലാസ്, ബിരുദം എന്നിവ അടിസ്ഥാനമാക്കിയുള്ള യോഗ്യതകളാണ് വേണ്ടത്. വിശദമായ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ കാണുക.)

സർക്കാർ നിയമങ്ങൾ അനുസരിച്ച് SC/ST (5 വർഷം), OBC (3 വർഷം), PWD, Ex-Servicemen തുടങ്ങിയ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ലഭിക്കുന്നതാണ്.

അപേക്ഷ ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ

വെബ്സൈറ്റ് സന്ദർശിക്കുക ശേഷം
Career പേജിൽ  KVS -NVS റിക്രൂട്ട്മെന്റ് 2025 എന്നാ നോട്ടിഫിക്കേഷൻ No. 01/2025 എന്ന ലിങ്ക് കണ്ടെത്തുക.

എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം അപേക്ഷ സമർപ്പിക്കുക.സമർപ്പിച്ച അപേക്ഷയുടെ കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് പ്രിൻ്റൗട്ട് എടുത്ത് സൂക്ഷിക്കുകഓൺലൈൻ അപേക്ഷ ലിങ്ക് താഴെ നൽകുന്നു.ജോലി അന്വേഷകരിലേക്ക് പരമാവധി  എത്തിക്കുക.

Web Team

Journalist - 5+ Years of Experience in the News and Media Industry.

View all posts by Web Team →

Leave a Reply

Your email address will not be published. Required fields are marked *