Draftsman Vacancy available in Kerala State Housing Board

Draftsman Vacancy available in Kerala State Housing Board:- ഗവണ്മെന്റ് ജോലി നോക്കുന്നുണ്ടോ എങ്കിൽ ശ്രദ്ധിക്കൂ.കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ഓവർസിയർ ഡ്രാഫ്റ്റ്മാൻ ജോലി ഒഴിവിൽ യോഗ്യരായവരെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു.

പ്രധാന വിവരങ്ങൾ?

സ്ഥാപനം: കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്

ഉദ്യോഗപ്പേര്: ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I / ഓവർസിയർ (സിവിൽ)

കാറ്റഗറി നമ്പർ : 461/2025

ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകൾ

നിയമന രീതി: നേരിട്ടുള്ള നിയമനം (Direct Recruitment)

ശമ്പളം: 26,500 – 56,700/-

പ്രായപരിധി വിവരങ്ങൾ

പൊതുവായ പ്രായപരിധി: 18-നും 36-നും ഇടയിൽ

ജനന തീയതി: 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം (ഈ രണ്ടു തീയതികളും ഉൾപ്പെടെ)

ഇളവുകൾ: മറ്റു പിന്നോക്ക വിഭാഗക്കാർക്കും (OBC), പട്ടികജാതി/പട്ടികവർഗ്ഗ (SC/ST) വിഭാഗക്കാർക്കും നിയമാനുസൃതമായ വയസ്സ് ഇളവുകൾ ലഭിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യതകൾ

ഉദ്യോഗാർത്ഥി താഴെ പറയുന്ന യോഗ്യതകൾ നേടിയിരിക്കണം.

എസ്.എസ്.എൽ.സി. (SSLC)

അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ പാസ്സായിരിക്കണം.

കൂടാതെ, താഴെ പറയുന്ന യോഗ്യതകളിൽ ഏതെങ്കിലും ഒന്ന്:

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) നടത്തുന്ന സിവിൽ എഞ്ചിനീയറിംഗ് മെമ്പർഷിപ്പ് പരീക്ഷയുടെ ‘A’ യും ‘B’ യും സെക്ഷനുകൾ ജയിച്ചിരിക്കണം.

അല്ലെങ്കിൽ, കേരള സർക്കാരിന്റെ ത്രിവത്സര സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച തത്തുല്യമായ ഡിപ്ലോമ.

അപേക്ഷ സമർപ്പിക്കേണ്ട രീതി.

രജിസ്ട്രേഷൻ: കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ (Kerala PSC) ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ (One Time Registration) ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ സമർപ്പണം: രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ User ID യും Password ഉം ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത ശേഷം, പ്രസ്തുത തസ്തികയോടൊപ്പമുള്ള ‘Apply Now’ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കുക.

ഫീസ്: അപേക്ഷാ ഫീസ് നൽകേണ്ടതില്ല

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 31.12.2025 ബുധനാഴ്ച അർദ്ധരാത്രി 12 മണി വരെ.മറ്റുള്ളവരിലേക്ക് പരമാവധി ഷെയർ ചെയ്യുക. അർഹരായവർ എത്രയും പെട്ടെന്ന് തന്നെ അപേക്ഷിക്കുക

Web Team

Journalist - 5+ Years of Experience in the News and Media Industry.

View all posts by Web Team →

Leave a Reply

Your email address will not be published. Required fields are marked *