ഹോസ്പിറ്റലിൽ ജോലി ചെയ്യാൻ അവസരം.പത്താം ക്ലാസ് പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് നിംസ് ഹോസ്പിറ്റലിൽ അറ്റൻഡർ ലിഫ്റ്റ് ഓപ്പറേറ്റർ സ്റ്റാഫ് നേഴ്സ് തുടങ്ങിയ തസ്തികകളിൽ ജോലി നേടാൻ അവസരം. മറ്റു ജോലി ഒഴിവുകളും താഴെ നൽകുന്നു
ഒഴിവുകൾ/ യോഗ്യതവിവരങ്ങൾ
1.സ്റ്റാഫ് നേഴ്സ്
യോഗ്യത: Qualification: GNM / B.Sc Nursing with valid KNMC Registration
2.ലിഫ്റ്റ് ഓപ്പറേറ്റർ
Qualification: Diploma / ITI
3.അറ്റെൻഡർ (Male)
Qualification: SSLC / Plus Two
ജോലി നേടാൻ താഴെ കൊടുത്തിരിക്കുന്ന നമ്പർ ബന്ധപ്പെടുക.പരമാവധി ജോലി അന്വേഷകരിലേക്ക് എത്തിക്കുക.
Phone: +91 8848381872
Email : hrd@nimsmedicity.org
മുകളിൽ നൽകിയ ജിമെയിൽ ഐഡിയിലേക്ക് നിങ്ങളുടെ ബയോഡാറ്റ സെന്റ് ചെയ്യുക.
യാതൊരു ചാർജ് നൽകേണ്ടതില്ല.
2.ജൂനിയർ റസിഡന്റ് നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ഓർത്തോപീഡിക്സ്, നെഫ്രോളജി, കാർഡിയോളജി, ജനറൽ മെഡിസിൻ, ഒബിജി എന്നീ വിഭാഗങ്ങളിലേക്ക് ജൂനിയർ റസിഡന്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു .താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 15 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ പ്രിൻസിപ്പൽ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
ഫോൺ:0484 2754000,0484 275443
3.താൽക്കാലിക നിയമനം
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ വി.ആർ.ഡി.എൽ സ്കീമിൽ റിസേർച്ച് സൈന്റിസ്റ്റ് ബി (മെഡിക്കൽ) തസ്തികയിൽ താൽക്കാലിക ഒഴിവ്. എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി / കെ.എസ്.എം സി രജിസ്‌ട്രേഷൻ നേടിയിരിക്കണം. കുറഞ്ഞത് നാല് വർഷത്തെ ഗവേഷണ/ അധ്യാപന പരിചയം നിർബന്ധമാണ്. അല്ലെങ്കിൽ യഥാക്രമം ഡി.സി.ഐ , വി.സി.ഐ അംഗീകരിച്ച ബി.ഡി.എസ് , ബി.വി.എസ്.സി കോഴ്സ് കഴിഞ്ഞ് അഞ്ചുവർഷത്തെ ഗവേഷണം /അധ്യാപന പരിചയം ഉണ്ടായിരിക്കണം.
ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 15 ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് gmckannur.edu.in ൽ ലഭ്യമാണ്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് എത്തി ചേരുക.
