കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (KWML) ഇപ്പോൾ പുറത്തിറക്കിയ ബോട്ട് ഓപ്പറേഷൻസ് ട്രെയിനി (Boat Operations Trainee) തസ്തികയിലേക്കു യോഗ്യരായവരെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ കൊടുത്തിട്ടുള്ള ജോലി വിവരങ്ങൾ മനസിലാക്കി ഉടനെ അപേക്ഷിക്കുക.
സ്ഥാപനം: കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (Kochi Water Metro Limited – KWML)
തസ്തിക :ബോട്ട് ഓപ്പറേഷൻസ് ട്രെയിനി (പുരുഷൻ / സ്ത്രീ).
ഒഴിവുകൾ എണ്ണം :ഒഴിവുകളുടെ എണ്ണം 50 (Fifty) (ഇതിൽ മാറ്റം വരാൻ സാധ്യതയുണ്ട്).
പരിശീലന കാലാവധി: 1 വർഷം
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
1.ഐ.ടി.ഐ (ITI): ഫിറ്റർ, ഇലക്ട്രീഷ്യൻ, മെഷീനിസ്റ്റ്, എ.സി മെക്കാനിക്, ഡീസൽ മെക്കാനിക് എന്നീ ട്രേഡുകളിൽ കുറഞ്ഞത് 60% മാർക്കോടെ ഐ.ടി.ഐ പാസായിരിക്കണം. (കഴിഞ്ഞ 3 വർഷത്തിനുള്ളിൽ പാസായവർ മാത്രം, അതായത് 2022, 2023, 2024 വർഷങ്ങളിൽ പാസായവർ).
Or
2.ഡിപ്ലോമ: ഇലക്ട്രിക്കൽ / മെക്കാനിക്കൽ / ഇലക്ട്രോണിക്സ് ഡിപ്ലോമയിൽ കുറഞ്ഞത് 60% മാർക്കോടെ പാസായിരിക്കണം. (കഴിഞ്ഞ 3 വർഷത്തിനുള്ളിൽ പാസായവർ മാത്രം, അതായത് 2022, 2023, 2024 വർഷങ്ങളിൽ പാസായവർ).
GPR ലൈസൻസ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന. GPR ലൈസൻസ് ഇല്ലാത്തവരെയും പരിഗണിക്കുന്നതാണ്, എങ്കിലും അവർക്ക് കുറഞ്ഞ സ്റ്റൈപ്പന്റായ 7000/- ആയിരിക്കും ലഭിക്കുക. GPR സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് 9000/- സ്റ്റൈപ്പന്റ് ലഭിക്കുന്നതാണ്.
ഫ്രഷേഴ്സിന് (പരിചയം ഇല്ലാത്തവർക്കും) അപേക്ഷിക്കാം.
പ്രായപരിധി വിവരങ്ങൾ
വയസ്സ്: 28/ നവംബർ 01 /2025നെ അടിസ്ഥാനമാക്കിയാണ്).
സർക്കാർ നിയമങ്ങൾക്കനുസരിച്ചുള്ള വയസ്സ് ഇളവുകൾ (Age relaxation) ബാധകമായിരിക്കും.
അപേക്ഷ രീതി
ടെസ്റ്റ് കൂടാതെ/അല്ലെങ്കിൽ അഭിമുഖം (Test and/or Interview) വഴിയായിരിക്കും തിരഞ്ഞെടുപ്പ്.ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ മാത്രമേ എഴുത്തുപരീക്ഷയ്ക്കും/അല്ലെങ്കിൽ അഭിമുഖത്തിനും അറിയിക്കുകയുള്ളൂ.
ഇത് ഇമെയിൽ വഴിയായിരിക്കും.
കുറഞ്ഞ യോഗ്യതകൾ ഉണ്ടെന്ന് കരുതി മാത്രം ഒരാൾക്ക് ഷോർട്ട്ലിസ്റ്റിംഗിന് അർഹതയുണ്ടാവില്ല
എങ്ങനെ അപേക്ഷിക്കാം
KWML/KMRL വെബ്സൈറ്റിലെ ലിങ്ക് വഴി ഓൺലൈനായി അപേക്ഷാ ഫോം പൂരിപ്പിക്കുക.
അപേക്ഷിക്കുന്നതിന് മുൻപ് വെബ്സൈറ്റിലെ നിർദ്ദേശങ്ങൾ പൂർണ്ണമായി വായിച്ച് മനസ്സിലാക്കണം.
ആവശ്യമായ സഹായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (self-attested copies) ഓൺലൈൻ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.ഇത് ചെയ്യാത്ത അപേക്ഷകൾ അപൂർണ്ണമായി കണക്കാക്കി നിരസിക്കപ്പെടും. ഫാക്സ് അല്ലെങ്കിൽ ഇ-മെയിൽ വഴി അയക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 നവംബർ 20. ജോലി അന്വേഷിക്കുന്ന മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക
