നാഷണൽ ആയുഷ് മിഷനിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആവാം

കരാർ അടിസ്ഥാനത്തിൽ നിയമനം. നാഷണൽ ആയുഷ്മീഷിന് കീഴിൽ  ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് ഉദ്യോഗസ്ഥകളെ ആവശ്യമുണ്ട് , താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

ഒഴിവുകളുടെ വിശദാംശങ്ങൾ

ഡാറ്റാ എൻട്രി ഓപ്പറേറ്റർ- 1

കരാർ അടിസ്ഥാനത്തിൽ നിയമനം

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

ഏതെങ്കിലും ബിരുദം (Any Degree) കൂടാതെ ഗവൺമെന്റ് അംഗീകരിച്ച DCA/PGDCA.

പ്രായപരിധി:40 വയസ്സ് കവിയരുത്.

പ്രതിമാസ വേതനം :14,175/.

അപേക്ഷിക്കാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നേരിട്ടുള്ള കൂടിക്കാഴ്ച്ചയിൽ (ഇന്റർവ്യൂ) പങ്കെടുക്കേണ്ടതാണ്.

കൂടിക്കാഴ്ച്ച തീയതി സമയം:

04-11-2025 (ചൊവ്വ) രാവിലെ 10.30 ന്

സ്ഥലം: നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസ് (ഡിപിഎംഎസ് യു), ജില്ലാ ആയുർവേദ ഹോസ്പിറ്റൽ ബിൽഡിംഗ്, തൊടുപുഴ, ഇടുക്കി.
ഇന്റർവ്യൂ സമയം കൊണ്ടുവരേണ്ട രേഖകൾ:
വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ.സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ.

നിയമന നടപടിക്രമം

അഭിമുഖത്തിനായി 20-ൽ കൂടുതൽ ഉദ്യോഗാർത്ഥികൾ ഉണ്ടെങ്കിൽ, നിയമനം ഇന്റർവ്യൂ, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും.ഇടുക്കി ജില്ലയിൽ ഉള്ളവർക്കായിരിക്കും മുൻഗണന.
ബന്ധപ്പെടാനുള്ള വിവരങ്ങൾ
ഫോൺ നമ്പർ: 04862- 291782
ഇമെയിൽ: dpmnamidk@gmail.com മറ്റുള്ളവരിലേക്കും  ഷെയർ ചെയ്യുക.

Web Team

Journalist - 5+ Years of Experience in the News and Media Industry.

View all posts by Web Team →

Leave a Reply

Your email address will not be published. Required fields are marked *