കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാം.കേരള സർക്കാർ സ്റ്റാർട്ടപ്പ് മിഷനിൽ വിവിധ തസ്തികകളിലായി ജോലി നേടാൻ അവസരം, പ്രോജക്ട് കോർഡിനേറ്റർ, അസിസ്റ്റന്റ് മാനേജർ, പ്രോക്യൂർമെന്റ് സ്പെഷ്യലിസ്റ്റ്, മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ഉദ്യോഗാർഥികൾ സ്റ്റാർട്ടപ്പ് മിഷൻ്റെ ഒഫീഷ്യൽ വെബ്സൈറ്റ് മുഖേന അപേക്ഷിക്കുക. അവസാന തീയതി: നവംബർ 13.ഒഴിവുകൾ ചുവടെ നൽകുന്നു.
തസ്തികയും ഒഴിവുകളും
കേരള സ്റ്റാർട്ടപ്പ് മിഷനിൽ പ്രോജക്ട് കോർഡിനേറ്റർ, അസിസ്റ്റന്റ് മാനേജർ, പ്രോക്യൂർമെന്റ് സ്പെഷ്യലിസ്റ്റ് റിക്രൂട്ട്മെന്റ്.
പ്രായപരിധി വിവരങ്ങൾ
▪️പ്രോജക്ട് കോർഡിനേറ്റർ (ഇൻകുബേഷൻ) = 30 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം.
▪️അസിസ്റ്റന്റ് മാനേജർ (ഫിനാൻസ്) = 35 വയസിന് താഴെ.
▪️പ്രോക്യൂർമെന്റ് സ്പെഷ്യലിസ്റ്റ് = 30 വയസിന് താഴെ.
▪️സെക്ടർ ഫെലോ – അഗ്രി സ്പെഷ്യലിസ്റ്റ്- 30 വയസിന് താഴെ.
ശമ്പള വിവരങ്ങൾ
▪️പ്രോജക്ട് കോർഡിനേറ്റർ (ഇൻകുബേഷൻ) = 40,000 രൂപ.
▪️അസിസ്റ്റന്റ് മാനേജർ (ഫിനാൻസ്) = 40,000 രൂപ.
▪️പ്രോക്യൂർമെന്റ് സ്പെഷ്യലിസ്റ്റ് – 40,000 രൂപ.
▪️സെക്ടർ ഫെലോ – അഗ്രി ▪️സ്പെഷ്യലിസ്റ്റ്= 40,000 രൂപ.
യോഗ്യത വിവരങ്ങൾ
1. അസിസ്റ്റന്റ് മാനേജർ (ഫിനാൻസ്)ഫിനാൻസ്, അക്കൗണ്ടിംഗ് അല്ലെങ്കിൽ തത്തുല്യ വിഷയങ്ങളിൽ മാസ്റ്റേഴ്സ് ബിരുദം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് (ഐസിഎഐ) അംഗത്വം അഭികാമ്യം. സർക്കാർ/സ്റ്റാർട്ടപ്പ് പ്രോഗ്രാമുകളിലെ സാമ്പത്തിക ചുമതലകളിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം. ലോകബാങ്ക് ധനസഹായമുള്ള പ്രോജക്റ്റുകളിലെ സാമ്പത്തിക നടപടിക്രമങ്ങളെക്കുറിച്ച് അറിവ് ഉണ്ടായിരിക്കണം.
2.പ്രോജക്ട് കോർഡിനേറ്റർ (ഇൻകുബേഷൻ) ബിസിനസ്, അഗ്രികൾച്ചർ അല്ലെങ്കിൽ എഞ്ചിനീയറിംഗിൽ ബിരുദം. സ്റ്റാർട്ടപ്പ് മേഖലയിൽ അഞ്ച് വർഷത്തെ പ്രോജക്ട് കോർഡിനേഷൻ പരിചയം അഭികാമ്യം. ശക്തമായ ആസൂത്രണ ശേഷി, ആശയവിനിമയ കഴിവുകൾ, ഡിജിറ്റൽ ടൂളുകളിലുള്ള അറിവ് എന്നിവയും ആവശ്യമാണ്
3. പ്രോക്യുർമെന്റ് സ്പെഷ്യലിസ്റ്റ്
പ്രോക്യൂർമെന്റ് സ്പെഷ്യലിസ്റ്റ് ഏതെങ്കിലും വിഷയത്തിൽ ബിരുദം. മാസ്റ്റേഴ്സ് ബിരുദം അഭികാമ്യം. സർക്കാർ പ്രോജക്റ്റുകളിൽ അഞ്ച് വർഷത്തെ സംഭരണ പരിചയം.
4. സെക്ടർ ഫെലോ – അഗ്രി സ്പെഷ്യലിസ്റ്റ് അഗ്രികൾച്ചർ, അഗ്രിബിസിനസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ മാസ്റ്റേഴ്സ് അല്ലെങ്കിൽ പിഎച്ച്ഡി. കാർഷിക സാങ്കേതിക വിദ്യ, സുസ്ഥിരത, സ്റ്റാർട്ടപ്പുകൾ അല്ലെങ്കിൽ നയരൂപീകരണം എന്നിവയിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം. കാർഷിക സാങ്കേതിക മേഖലയിൽ ഫീൽഡ് വർക്ക് അനുഭവം അഭികാമ്യം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർഥികൾ കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ ലിങ്ക് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. അത് വായിച്ച് സംശയങ്ങൾ തീർക്കുക. യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ നൽകിയിട്ടുള്ള അപ്ലൈ ലിങ്ക് മുഖേന അപേക്ഷ പൂർത്തിയാക്കുക. ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് മാക്സിമം ഷെയർ ചെയ്യുക.
